മുംബൈ: ടി20 ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ച താരങ്ങളെ ഉൾപ്പെടുത്തി ഐസിസിയുടെ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെടെ നാല് ഇന്ത്യൻ താരങ്ങൾ ടീമിലുണ്ട്.
സഞ്ജുവിനെ വിക്കറ്റ് കീപ്പറായും ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ എയ്ഡൻ മാർക്രത്തിനെ നായകനുമായാണ് ടീമിനെ പ്രഖ്യാപിച്ചത്. ഇയാന്‍ ബിഷപ്പ് ഉൾപ്പെടുന്ന വിദഗ്ധ സമിതിയാണ് ടീമിനെ തെരഞ്ഞെടുത്തത്.
സഞ്ജുവിന് പുറമേ ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവരാണ് ടീമിൽ ഉൾപ്പെട്ട മറ്റ് ഇന്ത്യൻ താരങ്ങൾ. സഞ്ജുവിനൊപ്പം ഓപ്പണറായി പാക്കിസ്ഥാന്റെ സാഹിബ്സാദ ഫര്ഹാന് ടീമിലെത്തി.
ഇംഗ്ലണ്ട് ഓൾറൗണ്ടർ വിൽ ജാക്സ്, വിൻഡീസ് ബൗളർ ജേസൺ ഹേൾഡർ, ദക്ഷിണാഫ്രിക്കൻ പേസർ ലുംഗി എൻഡിഡി, ഇംഗ്ലണ്ട് സ്പിന്നർ ആദിൽ റാഷിദ്, സിംബാബ്വേ പേസർ ബ്ലെസിംഗ് മുസറാബാനി എന്നിവരാണ് ടീം അംഗങ്ങൾ
12-ാമനായി യുഎസ്എ ബൗളർ ഷാഡ്ലി വാൻ ഷാൽക്വിക്കും ഉൾപ്പെട്ടിട്ടുണ്ട്. ഷാഡ്ലി നാല് മത്സരങ്ങളിൽ നിന്ന് 13 വിക്കറ്റ് വീഴ്ത്തി. ഇന്ത്യക്കെതിരെയും പാക്കിസ്ഥാനെതിരെയും നാല് വിക്കറ്റുകള്‍ വീതം വീഴ്ത്തിയിരുന്നു.
ടീം: സാഹിബ്സാദ ഫര്ഹാന്, സഞ്ജു സാംസണ്, ഇഷാന് കിഷന്, എയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, വില്‍ ജാക്സ്, ജേസണ്‍ ഹോള്‍ഡര്‍, ജസ്പ്രിത് ബുംറ, ലുങ്കി എന്‍ഗിഡി, ആദില്‍ റഷീദ്, ബ്ലെസിംഗ് മുസറബാനി, ഷാഡ്ലി വാന്‍ ഷാല്‍ക്വിക് (12-ാമന്‍).